അകമേ ഉലയും
തിരയായ് ഹൃദയം
തഴുകാനൊഴുകും
പുഴയും
ഇതളിൻ ഒളിയിൽ
മറയും കണമായ്
പൊരുളിൻ നിറമേതറിയും
ഇരു കാതോടുമൂളുന്ന
തേൻതുമ്പികൾ
വരമായൊന്നു കൂടീടുവാൻ
മഴയേറുന്ന നേരത്തു കൈകോർത്തു നാം
കടലോരങ്ങളാഴങ്ങളോ
അകതാരിന്നാകാശം
കരതാരിന്നാരാമം
പിരിയാതെന്നാത്മാവിലേ
തണലായിന്നീ ശ്വാസം
ചിറകേയരികെ
എഴുതീ പ്രണയം
എരിയും മുകുളം
പോലും
നിഴലും പകലും
കൊതിയാലൊഴുകും
മരുവിന്നറിയാ നേരം
പല കാതങ്ങൾ
പഴിയില്ലാതെ
വഴിദീപമാരോവിരലേകുന്നു
അനുരാഗങ്ങൾ
ചെറു തെന്നൽ പോൽ
ഉയരുന്ന
തിരയലയകമേ
നാം നാളേറെ
Chorus:
അകതാരിന്നാകാശം
കരതാരിന്നാരാമം
പിരിയാതെന്നാത്മാവിലേ
തണലായിന്നീശ്വാസം