വാനിൽ നീളേ
താരകൾ മിഴി തുറന്നു
അതിലേതെന്നറിയാതെ
സൂര്യനെ ഞാൻ തേടി
കാലങ്ങൾ മായും നിലാവിൽ
മായാ ലോകത്തിൽ ഒരു വാതിൽ
ആകാശമേ തുറക്കൂ
ഏവം ദേവാ
ഏവം വേദാ
ഏവം ലോകാ
ഏവം ജന്മാ
കാർമേഘം പോൽ
കടലിന്നഗാധം പോൽ
അന്ധകാരത്തിന്റെ
ആഴങ്ങളിലലയുന്നു
നെഞ്ചിൻ താളം കണ്ണിൻ ദാഹം
എന്നേക്കും മായും
ആന്ധയിലെ
തീയായ് വാ
ആയിരം നിറങ്ങളൊഴുകാം
ആയിരം നിറങ്ങളൊഴുകാം
ആകാശമേ
ആകാശമേ
ഓർമ്മകൾ പൂക്കുന്നു വാനിൽ
ആത്മനദിതൻ മറുകരേ
പ്രാണന്റെ ശേഷിപ്പിനായ്
അലയുന്നു ഞാൻ
ഏവം ജന്മാ
മോക്ഷം ഭ്രഹ്മാ
നെഞ്ചിലെ താളം നീയായ്
കണ്ണിലെ നാളം നീയായ്
ആത്മനദിയിൽ നിനക്കായ് ദേവാ
ആയിരത്തിരി കൊളുത്താം ദേവാ