ഓരോ നിമിഷവും ദൈവമേ
നിൻസ്തുതി പാടിടും ഞാൻ
ഓരോ ശ്വാസത്തിലും ദൈവമേ
നിൻ നാമം വാഴ്ത്തിടും ഞാൻ
നിൻ സ്നേഹമാധുര്യം
ആസ്വദിച്ചങ്ങനെ
ഭൂമിയിൽ മാലാഖയായ്
പാറിപ്പറക്കും
വാനിലെ ദൂതുമായ് പാടി നടന്നീടും !
കരയുന്ന കണ്ണിലെ കണ്ണീരൊപ്പാൻ
ഞാനെന്നും പോയിടാം
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാൻ
ഞാനെന്നും കൂടിടാം
ചെയ്യുന്നതെല്ലാം ഈശോയ്ക്കു വേണ്ടി
യാണെന്നുള്ള ചിന്തയാൽ
ആനന്ദത്തോടെ പുണ്ണ്യ പ്രവൃത്തികൾ
ചെയ്തു നടന്നീടാം
ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം
ലോക മോഹത്തിൽ നിന്നോടിയകന്ന്
നിൻഹിതം തേടിടാം
ചെയ്യുന്നതെല്ലാം
സ്വർഗ്ഗത്തിൽ നിക്ഷേപം
കൂട്ടുമെന്നുള്ളതിനാൽ
സന്തോഷത്തോടെ
നന്മകളേറെ ചെയ്യുവാനായീടും (ചെയ്തു നടന്നീടും )