അന്ത്യകാല അഭിഷേകം
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)
തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീഷേണമേ
ആത്മ നദിയായി ഒഴുകണമേ
അസ്ഥിയുടെ താഴ് വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)
കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)
സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ (2)